2014ല്‍ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി തമിഴ്നാട്ടിലെ ജനതയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. തമിഴ് ജനതയെ സംബന്ധിച്ചു ജെല്ലിക്കെട്ട് അവരുടെ സംസ്കാരത്തിന്റെയും ജീവിത്തതിന്റെയും ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അത് വീണ്ടും സാധ്യമാക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു. രാഷ്ട്രീയഭേദമന്യേ മുഴുവന്‍ ജനങ്ങളും ജെല്ലിക്കെട്ട് അനുവദിക്കാനുള്ള ആവശ്യത്തിനായി തെരുവിലിറങ്ങി. തമിഴ്നാട്ടിലെ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഭരണകൂടവുമെല്ലാം ഒന്നിച്ചുനിന്നു.
സുപ്രീംകോടതിവിധിവരെ നിശബ്ദമാക്കപ്പെട്ടു. മൃഗസ്നേഹിയായ കേന്ദ്രമന്ത്രി മനേകാഗാന്ധിക്കുപോലും മൗനം പാലിക്കേണ്ടിവന്നു. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂര്ണപിന്തുണയോടെ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിച്ചുകൊണ്ട് ഓര്‍ഡിനന്‍സും പുറത്തിറങ്ങി. ഇവിടെ ദര്‍ശിക്കാനായത് തമിഴന്റെ സംഘബോധമാണ്. ഒന്നിച്ചുനിന്നാല്‍ നാടിനായി എന്തും നേടാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. അതേസമയം ഇവിടെ കേരളത്തിലേക്ക് വരുമ്പോള്‍, സംസ്ഥാനത്തിന്റേതായ ഒരാവശ്യത്തിനും ഇവിടത്തെ ജനങ്ങളും ഭരണകൂടവും ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം ഒന്നടങ്കം ഒന്നിച്ച ചരിത്രമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തെരുവുനായ പ്രശ്നം.
കേരളത്തെ വര്‍ഷങ്ങളായി അലട്ടുന്ന പൊതുപ്രശ്നമാണ് തെരുവുനായ ശല്യം. അപകടകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും അഭിപ്രായം ഉയര്‍ന്നപ്പോഴൊക്കെ അതിനെ പ്രതിരോധിക്കാനും തടയിടാനും നീക്കമുണ്ടായി. കേരളത്തിലെ തെരുവുകളില്‍ നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടും സംസ്ഥാനത്തിന്റെ പൊതുദുരന്തമാണ് തെരുവുനായ ശല്യം എന്ന ചിന്തയിലേക്ക് ആരും മാറിയില്ല. പകരം കപട മൃഗസ്നേഹവാദം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചിലര്‍ ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ ഒരു പ്രശ്നത്തില്‍ തമിഴ് ജനത ചലച്ചിത്ര താരങ്ങള്‍ അടക്കം എല്ലാ എതിര്‍പ്പുകളും സമുദായവും രാഷ്ടീയവും മൃഗസ്നേഹവുമെല്ലാം മറന്ന് ഒറ്റക്കെട്ടായി നിന്നു പോരാടി നേടിയ വിജയം നമ്മള് മലയാളികള്‍ തീര്‍ച്ചയായും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു
Post Your Comments