KeralaNews

യൂണിവേഴ്‌സിറ്റികളെ സി പി എം ബ്രാഞ്ച് കമ്മിറ്റികളാക്കാന്‍ അനുവദിക്കില്ല: യുവമോര്‍ച്ച

തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളാക്കാനുള്ള ഗൂഢശ്രമം അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലെ അനദ്ധ്യാപക നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തണമെന്ന ചട്ടം കാറ്റില്‍ പറത്തി 1800ല്‍ അധികം പിന്‍വാതില്‍ നിയമനങ്ങള്‍ ആണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പിഎസ്‌സി വഴി നിയമനം നടത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ റാങ്ക് ലിസ്റ്റ് നില നില്‍ക്കുമ്പോളാണ് പാര്‍ട്ടിക്കാരെയും അനുഭാവികളെയും പുറംവാതിലുകള്‍ വഴി കുത്തി നിറക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ അസിസ്റ്റന്റ് തസ്തികയിലും കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, എല്‍ ഡി ക്ലര്‍ക്ക് തസ്തികകളിലും പിഎസ്‌സി യുടെ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് സമാന തസ്തികയില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്. നിലവില്‍ നിയമന അഴിമതി ആരോപണം നേരിടുന്ന കേരള യൂണിവേഴ്‌സിറ്റിയില്‍ മാത്രം കഴിഞ്ഞ നവംബര്‍ 15 മുതല്‍ ജനുവരി ആറുവരെയുള്ള കാലയളവില്‍ 600 ഓളം പേരെയാണ് പിന്‍വാതില്‍ വഴി നിയയമിച്ചത് പ്രതിവര്‍ഷം അഞ്ചുലക്ഷം പേര്‍ക്ക് പിന്‍വാതില്‍ വഴിയാണോ പിണറായി സര്‍ക്കാര്‍ നിയമനം നല്‍കുന്നത് എന്ന് അറിയുവാനുള്ള അവകാശം ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദ് ചെയ്ത് പി എസ് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും എംപ്‌ളോയ്‌മെന്റ് എക്‌സ്ചേഞ്ചുകളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും കാര്‍ഡ് അയക്കുന്ന സംവിധാനം ഉപേക്ഷിക്കണമെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എംപ്‌ളോയ്‌മെന്റ് എക്‌സ്ചേഞ്ചുകള്‍വഴി നടത്തിയ നിയമനങ്ങളില്‍ സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അഡ്വ.ആര്‍.എസ് രാജീവ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button