India

ആക്രമണത്തിന് പദ്ധതിയിട്ട ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്ക് വധശിക്ഷ

കൊല്‍ക്കത്ത : ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്ക് വധശിക്ഷ. കുറ്റവാളികളില്‍ രണ്ട് പാകിസ്താനികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന കേസിലാണ് കോടതി വിധി. ബംഗാളിലെ ബോണ്‍ഗവ് കോടതിയാണ് വധശിക്ഷ വിധിച്ചത്. പാകിസ്താനിലെ ലഷ്‌കര്‍ ക്യാമ്പില്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ബംഗാളിലെ പെട്രാപോള്‍ അതിര്‍ത്തിയില്‍ നിന്ന് 2007 ഏപ്രിലിലാണ് ഇവര്‍ പിടിയിലായത്. ബംഗ്ലാദേശില്‍ നിന്ന് ആയുധങ്ങളുമായി ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നിനിടെ ബിഎസ്എഫിന്റെ പിടിയിലായി. ഷെയ്ക് സമീര്‍ എന്ന ആളെയും പിടികൂടിയിരുന്നെങ്കിലും 2014ല്‍ ഇയാള്‍ തടവു ചാടി.

പാകിസ്താന്‍ സ്വദേശികളായ മുഹബമ്മദ് യൂനുസ്, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയത്. അനന്ത്നാഗ് സ്വദേശിയായ മുസഫര്‍ അഹമ്മദാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരാള്‍. കശ്മീരിലെ പ്രതിരോധ മേഖലയില്‍ വലിയ സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പിടിയിലായവരില്‍ നിന്ന് വലിയ അളവില്‍ സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button