
കൊച്ചി: മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ നേതാക്കളെ എസ്എഫ്‌ഐ പുറത്താക്കി. മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് സംഘടന പുറത്താക്കിയത്. അതേസമയം, കേസര കത്തിച്ച ഉത്തരവാദിത്വം എസ്എഫ്‌ഐ ഏറ്റെടുത്തിട്ടില്ല.
കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ വിഷ്ണു സുരേഷ്, കെഎഫ് അഫ്രീദി, പ്രജിത് കെ ബാബു എന്നിവരെയാണ് പുറത്താക്കിയത്. അപക്വമായ ഇത്തരത്തിലുള്ള നടപടിയെ തടയാതിരുന്ന മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മറ്റിക്ക് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് താക്കീതും നല്‍കി. സംഭവത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Post Your Comments