ന്യൂഡല്‍ഹി: ഇത്തവണ റിപ്പബ്ലിക് പരേഡില്‍ പുതിയ മുഖം. മലയാളി വനിതയായയിരിക്കും ഇത്തവണ വ്യോമസേനയെ നയിക്കുക. ഐബിഎമ്മിലെ ജോലി രാജിവെച്ചാണ് വ്യോമസേനാ ഓഫീസറായി ദൃശ്യനാഥ് എത്തിയത്. 144 അംഗ വ്യോമസേനാസംഘത്തിനാണ് നേതൃത്വം നല്‍കുന്നത്.
സ്‌കാഡ്രന്‍ ലീഡര്‍ അതല്‍ സിങ് സെഖോണാണ്. അദ്ദേഹത്തിനൊപ്പമുള്ള മൂന്നു വനിതാ ഓഫീസര്‍മാരിലൊരാളാണ് പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് ദൃശ്യ നാഥ്. ഇപ്പോള്‍ വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡിലാണ് സേവനമനുഷ്ഠിക്കുന്നത്. റിപ്പബ്ലിക് പരേഡില്‍ ഇത്തവണ പ്രത്യേക തിളക്കമുണ്ടാകുമെന്നുറപ്പ്.
മലയാളിക്ക് എന്തുകൊണ്ടും അഭിമാനിക്കാം. രണ്ടു ദശകത്തിനുശേഷം ഇതാദ്യമായി രാജ്യം സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനം തേജസ് ഇത്തവണ ആകാശത്തിലേക്കുള്ള കുതിപ്പില്‍ മുന്നിലുണ്ടാകും. വിസ്മയപ്രകടനത്തില്‍ പങ്കെടുക്കുന്ന 35 പോര്‍വിമാനങ്ങളിലെ പ്രധാന ആകര്‍ഷണം. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്. വ്യോമസേനയുടെ ടാബ്ലോയില്‍ പോര്‍വിമാനങ്ങള്‍ പറപ്പിക്കാന്‍ വനിതകളുമുണ്ടാകും. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള മാറ്റത്തിനും ഇത്തവണത്തെ വ്യോമാഭ്യാസം സാക്ഷ്യം വഹിക്കും.
Post Your Comments