മനാമ: ബഹ്റിനില്‍ പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ചു. പൊതുമേഖലാ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലുമാണ് പുതിയമാറ്റം. ഫീസ് വര്‍ദ്ധിപ്പിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്.
മൂന്ന് ബഹ്റിന് ദിനാറായിരുന്നു നിലവിലെ ഫീസ്. ഇതില്‍ നിന്നും ഏഴ് ദിനറായാണ് വര്‍ദ്ധിപ്പിച്ചത്. പ്രമേയമനുസരിച്ചാണ് പുതുക്കിയ നടപടി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഈ നിയമപ്രകാരം ജനറല്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സിക്കും, ഡെന്റല്‍ കണ്‍സള്‍ട്ടന്‍സിക്കു, നോണ്ബഹ്റിനികള്ക്കും ഇനി മുതല്‍ ഏഴ് ദിനാര്‍ നല്‍കേണ്ടി വരും.
പ്രവാസികള്‍ ഇനി മുതല്‍ സ്വകാര്യ ഫാര്‍മസികളില്‍ നിന്നും മരുന്നുകള്‍ വാങ്ങണം. അതേസമയം, പൊതുമേഖലാ ആശുപത്രികളില്‍ ജോലി ചെയ്യുന്ന പ്രവാസികളെയും അവരുടെ ആശ്രിതരെയും പുതുക്കിയ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments