വീട്ടിലെ വൈദ്യുതി ബില്ല് കൂടുന്നു എന്ന പരാതിയില്‍ ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, പുതിയ ഒരു പരിഹാരമാര്‍ഗ്ഗം എത്തിയിരിക്കുകയാണ്. എല്‍.ഇ.ഡി ബള്‍ബുകളാണ് വൈദ്യുതി കുറയ്ക്കാനായി നിങ്ങളുടെ വീട്ടില്‍ ഇനി ഇടം പിടിയ്ക്കാന്‍ എത്തുന്നത്. വിപണിയില്‍ ലഭ്യമായ മറ്റു ബള്‍ബുകളെ അപേക്ഷിച്ച് 80-90ശതമാനംവരെ വൈദ്യുതി ഉപയോഗം കുറയ്ക്കാമെന്നതും, നീണ്ട ആയുസ്സും എല്‍.ഇ.ഡി.യെ ഏറെ പ്രധാനപ്പെട്ടതാക്കുന്നു. കൂടാതെ ഫ്‌ളൂറസെന്റ് ബള്‍ബിനെയും മറ്റ് അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദമായതിനാല്‍ രാജ്യമൊട്ടാകെ സ്വാഗതാര്‍ഹമായി മാറിയിരിക്കുകയാണ് എല്‍.ഇ.ഡി വിപ്ലവം.
മറ്റ് ബള്‍ബുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില അല്പം കൂടുതലാണെങ്കിലും കുറഞ്ഞ വൈദ്യുതി ഉപഭോഗം മതിയെന്ന നേട്ടം എല്‍.ഇ.ഡി ബള്‍ബുകളെ മുന്‍പത്തേക്കാളേറെ പ്രിയപ്പെട്ടതാക്കി മാറ്റി. ഇതുകൂടാതെ മികച്ച പ്രകാശതീവ്രതയും എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രദാനം ചെയ്യുന്നു. എന്നാലും നമ്മള്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡിനനുസരിച്ച് ഈ ഗുണമേന്മകളിലെല്ലാം നേരിയ വ്യത്യാസം വരാം.
വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ബള്‍ബിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധചെലുത്തിയാല്‍ ഫാമിലി ബജറ്റില്‍ അല്പം ലാഭം കൈവരിക്കാം. ഒന്നു മനസ്സുവെച്ചാല്‍ എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗം വഴി ഒരു ശരാശരി കുടുംബത്തിന് വൈദ്യുതി ബില്ല് 200 രൂപ വരെ കുറയ്ക്കാന്‍ സാധിക്കും. മികച്ച പ്രവര്‍ത്തനക്ഷമത, വൈദ്യുതിയില്‍ മാറ്റം വരുത്തി വെളിച്ചം കുറയ്ക്കാനുളള എളുപ്പം, തണുത്ത പ്രകാശം, നീണ്ട പ്രവര്‍ത്തന കാലം, പ്രകാശകേന്ദ്രീകരണം തുടങ്ങി എല്‍.ഇ.ഡിയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. എങ്കില്‍ ഇനി എല്‍.ഇ.ഡി ബള്‍ബുകള്‍ വേഗം വാങ്ങിക്കോളൂ.
Post Your Comments