തിരുവനന്തപുരം ; കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കോടിയേരി വ്യക്തമാക്കി. കേസിൽ സമഗ്ര അന്വേഷണമാവശ്യമാണെന്നും കോടിയേരി പറഞ്ഞു.കൊലപാതകത്തിന്റെ കാരണം സ്വത്തുതര്‍ക്കമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനും നേരത്തെ പ്രസ്താവിച്ചിരുന്നു.
ധര്‍മടം അണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. അണ്ടലൂര്‍ എന്‍.പി.ഹൗസില്‍ രോഹിത്ത് (28), മണപ്പുറം വീട്ടില്‍ മിഥുന്‍ (26), ലീലാറാം വീട്ടില്‍ പ്രജുല്‍ (25) താഹിറമന്‍സിലില്‍ ഷമില്‍ (25), തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ് (27), കേളോത്തു വീട്ടില്‍ അതുല്‍ (26) എന്നിവരെയാണു പാനൂര്‍ സിഐ കെ.എസ്.ഷാജി അറസ്റ്റ് ചെയ്തത്. അതെ സമയം ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു .
Post Your Comments