ഡൽഹി: ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിന് മറുപടി ട്വീറ്റ് ചെയ്ത് സുഷമ സ്വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. സമൂഹ മാധ്യമമായ ട്വീറ്ററില്‍ ഹിന്ദു ജാഗരണ്‍ സംഘത്തിന് മറുപടി നല്‍കിയാണ് സുഷമാ സ്വരാജ് രാജ്യത്തോടുള്ള വികാരം വ്യക്തമാക്കിയത്. മുസ്‌ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെന്നുള്ളുവെന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെയായിരുന്നു സുഷമസ്വരാജിന്റെ ട്വീറ്റ്.
ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങള്‍ക്കൂടിയാണ്. അതില്‍ ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ എന്ന വ്യത്യാസം തനിക്കില്ല എന്നാണ് സുഷമാ സ്വരാജിന്റെ ട്വീറ്റ്. എല്ലാ ഇന്ത്യക്കാരുടെയും കാര്യങ്ങളില്‍ ജാതി മത വ്യത്യാസമില്ലാതെ ഇടപെടുമെന്ന് പറഞ്ഞ സുഷമ സ്വരാജിനെ പ്രശംസിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.
India is my country. Indians are my people. The caste, state, language or religion is not relevant for me. https://t.co/z59339vjGt
— Sushma Swaraj (@SushmaSwaraj) 20 January 2017
Post Your Comments