പ്ലസ്ടു വിദ്യാര്‍ത്ഥിയെ 40 കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. വാട്ട്‌സാപ്പിലൂടെ പരിചയപ്പെട്ട പഌ് ടു വിദ്യാര്‍ത്ഥിനിയെയാണ് വിവാഹ വാഗ്ദാനം നല്‍കി വിളിച്ച് വരുത്തി പീഡിപ്പിച്ച ശേഷം തിരികെ വീട്ടിലേയ്ക്ക് നാല്‍പ്പതുകാരന്‍ പറഞ്ഞു വിട്ടത്. സംഭവത്തില്‍ നാല്‍പ്പത് കാരന്‍ പോലീസ് പിടിയിലായി. കാസര്‍കോഡ് സ്വദേശി പുഷ്പരാജാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്നും പിടിയിലായത്.
ഒരു വര്‍ഷം മുമ്പാണ് മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടി ഇയാളുമായി പരിചയപ്പെട്ടത്. അന്നുമുതല്‍ കുട്ടിയോട് വാട്‌സ് ആപ്പിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വിവാഹ വാഗ്ദാനം നല്‍കി കുട്ടിയെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറി ഇയാള്‍ കുട്ടിയെ വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയുമായിരുന്നു. പെണ്‍കുട്ടി വീട്ടിലേയ്ക്കും കാമുകന്‍ നാട്ടിലേയ്ക്കും മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. കഴിഞ്ഞ 18 നാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്ക് തിരിച്ച കുട്ടി വീട്ടിലും സ്‌കൂളിലും എത്താതിരുന്നതിനെ തുടര്‍ന്ന് അദ്ധ്യാപകരം രക്ഷകര്‍ക്കാക്കളും പാങ്ങോട് പൊലീസില്‍ പരാതികള്‍ നല്‍കിയിരുന്നു.
പീഡനത്തിന് ഇരയാക്കിയ കുട്ടിയെ തമ്പാന്നൂര്‍ ബസ് സ്‌റ്റേഷനില്‍ എത്തിച്ചു തിരികെ വീട്ടില്‍ പോകാന്‍ കാമുകന്‍ പറയുയായിരുന്നു. ഇതിനിടയില്‍ കുട്ടി തിരുവന്തപുരത്ത് ഉണ്ടെന്ന് റൂറല്‍ എസ്. ജി അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വെഞ്ഞാറമൂട് സി. ഐ ആര്‍.വിജയന്‍, പാങ്ങോട് അഡീഷണല്‍ എസ്. ഐ മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബസ് സ്റ്റാന്‍ഡില്‍ നിന്നും പെണ്‍കുട്ടിയെയും പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാമുകനേയും കണ്ടെത്തുകയയായിരുന്നു. കുട്ടി പീഡനതതിന് ഇരയായിട്ടുള്ളതായി പരിശോധനകളില്‍ വ്യക്തമായിട്ടുള്ളതായും പൊലീസ് പറഞ്ഞു.
Post Your Comments