മുംബൈ : ശബരിമലയില്‍ പോകുകയാണെങ്കില്‍ അത് പരസ്യമായി പ്രഖ്യാപിച്ചിട്ടായിരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഒളിച്ചും പതുങ്ങിയും ശബരിമല കയറില്ല. പോകുന്നുണ്ടെങ്കില്‍ അത് പോലീസിനെയും സര്‍ക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുക.
മലചവിട്ടുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തന്റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള നൂറോളം വനിതാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും തൃപ്തി ദേശായി പറഞ്ഞു.
തൊടുപുഴയില്‍ തൃപ്തിയെ കണ്ടതായി ശബരിമല തീര്‍ഥാടകന്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments