India

സേലം : ട്രെയിനിന് മുകളില്‍ കയറിയ കൗമരക്കാരന് ഷോക്കേറ്റ് ഗുരുതര പരിക്ക്. ജെല്ലിക്കെട്ട് നിരോധനത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി സേലത്ത് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ലോകേഷ് എന്ന 16കാരനാണ് ട്രയിനിന് മുകളില്‍ നിന്ന് ഷോക്കേറ്റത്. ഈ കുട്ടിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റു എന്നാണ് വിവരം. കഴിഞ്ഞദിവസമാണ് അപകടം നടന്നത്.

കാരക്കല്‍ ബെംഗളൂരു പാതയിലോടുന്ന ട്രെയിനാണ് ലോകേഷ് ഉള്‍പ്പെടുന്ന സംഘം തടഞ്ഞത്. ഇതിനിടയില്‍ ട്രെയിനിന് മുകളില്‍ കയറിയ ഉടനെ ലോകേഷിന് ഷോക്കേല്‍ക്കുകയും പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഈ കുട്ടി മരണവുമായി മല്ലിടുകയാണ്. പിയൂഷ് മാനുഷ് എന്നയാളാണ് ലോകേഷിന് ഷോക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ജെല്ലിക്കെട്ടിനെതിരെ തമിഴ്‌നാട്ടിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button