NewsGulf

ആശങ്കയോടെ പ്രവാസി മലയാളികൾ: സൗദിയിൽവിവിധ തൊഴില്‍ മേഖലകളില്‍ ഇനി ഇഖാമ പുതുക്കി നല്‍കില്ല

സൗദി: സൗദി അറേബ്യയില്‍ സ്വദേശി വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളില്‍ ഇനി ഇഖാമ പുതുക്കി നല്‍കില്ല.തൊഴില്‍കാര്യാലയ പരിശോധന വിഭാഗം അംഗം ഇബ്രാഹീം അല്‍മര്‍സൂഖ് ആണ് ഇക്കാര്യം അറിയിച്ചത് . സ്വദേശി യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതിനാല്‍ അനുയോജ്യമായ തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് ഇത്തരമൊരു നടപടി.

അതേസമയം ഏതെല്ലാം മേഖലയിലാണ് വിദേശികളുടെ ഇഖാമ പുതുക്കുന്നത് നിര്‍ത്തലാക്കുന്നതെന്ന് അല്‍മര്‍സൂഖ് വ്യക്തമാക്കിയിട്ടില്ല.മൊബൈല്‍ഫോണ്‍ മേഖലയില്‍ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കിയ പദ്ദതി വിജയമായതിനാല്‍ സമാനമായ നിലയില്‍മറ്റു ചില മേഖലകളില്‍കൂടി ഈ വര്‍ഷം തന്നെ സമ്ബൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.50 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ 12 ശതമാനം സ്വദേശികള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുകയെന്നത് നിര്‍ബന്ധമാണ്.ശമ്പളം നല്‍കാത്തതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെകുറിച്ചു പഠനം നടന്നു വരുകയാണെന്നും അല്‍മര്‍സൂഖ് പറയുകയുണ്ടായി. നിലവില്‍ മൂന്നു മാസത്തില്‍ കൂടുതലായി തൊഴിലകള്‍ക്കു ശമ്പളം നല്‍കാത്ത കമ്പനികളുടെ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button