IndiaKauthuka Kazhchakal

കാളയില്ലെങ്കിലെന്താ..കുറുക്കന്‍ പോര് മതിയല്ലോ? ഫോക്‌സ് ജെല്ലിക്കെട്ട് തകൃതിയായി നടന്നു

ശ്രുതി പ്രകാശ്

സേലം: ജെല്ലിക്കെട്ട് നിരോധനത്തില്‍ വ്യാപക പ്രതിഷേധം നടക്കവെ മറുഭാഗത്ത് കുറുക്കന്‍ പോര് തകൃതിയായി നടന്നു. കാളയില്ലെങ്കിലെന്താ..ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ കുറുക്കനുണ്ടല്ലോ. കുറുക്കനെ വച്ചുള്ള ജെല്ലിക്കെട്ട് മറ്റൊരു രീതിയിലുള്ള പ്രതിഷേധമാണോ?

ഒരിക്കലുമല്ല, സേലത്തെ ചിലയിടങ്ങളില്‍ ജെല്ലിക്കെട്ട് പോലെത്തന്നെ ഇങ്ങനെയൊരു ആചാരവും നടക്കുന്നുണ്ട്. പൊങ്കലിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ഈ കുറുക്കന്‍ പോര് നടക്കാറുണ്ട്. സേലം ചിന്നമാണിക്യപാളയത്താണ് കുറുക്കന്‍ പോര് നടന്നത്. വനവകുപ്പ് അധികൃതരുടെ അനുമതിയോടെയാണ് ഇത് നടന്നുവരുന്നത്.

കുറുക്കനെ അണിയിച്ചൊരുക്കിയാണ് ഈ മത്സരം നടക്കുന്നത്. ഈ മത്സരം കാണാനും ആയിരങ്ങള്‍ കൂടും. കുറുക്കന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍പെടുന്ന മൃഗമായതിനാല്‍ വനംവകുപ്പ് അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ‘ഫോക്‌സ് ജെല്ലിക്കെട്ട്’ അരങ്ങേറിയത്. മത്സരാര്‍ത്ഥികളെ കുറുക്കന്‍ കടിയ്ക്കാതിരിക്കാന്‍ അതിന്റെ വായ അധികൃതര്‍ മൂടിക്കെട്ടും.

MIMAGE960b610570b5afa3bf6e6023c5537794dog

അങ്ങനെ ഫോക്‌സ് ജെല്ലിക്കെട്ട് ഉഷാറായി നടക്കും. കുറുക്കനെ ക്ഷേത്രത്തില്‍ എത്തിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും നടത്തിയ ശേഷം പൂമാല ചാര്‍ത്തി അലങ്കരിക്കും. കുറുക്കന്റെ വായ മൂടിക്കെട്ടി, കാലില്‍ കയറും കെട്ടി അഴിച്ചുവിടും. ആഘോഷത്തിനുശേഷം കുറുക്കനെ അഴിച്ചുവിടും. ഇനി ഇതിനും തടയിടാന്‍ അധികൃതര്‍ വരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒരു ഭാഗത്ത് ജെല്ലിക്കെട്ട് നിരോധിച്ചതിന്റെ പേരില്‍ പ്രതിഷേധം നടക്കുമ്പോള്‍ കുറുക്കന്‍ പോരിന് യാതൊരു മുടക്കവും നാട്ടുകാര്‍ വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button