ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിശകലനങ്ങൾ ക്രിക്കറ്റ് ലോകത്ത് പുതുമയല്ല.ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനവുമായി കോഹ്‍ലി ടീമിന് വിജയം സമ്മാനിച്ചശേഷം ഇത്തരം താരതമ്യങ്ങൾ കൂടിയിട്ടുണ്ട്.
എന്നാൽ, കോഹ്‍ലി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോഴും സച്ചിൻ തന്നെയാണ് മികച്ച താരം എന്ന് പ്രഖ്യാപിക്കുകയാണ് സച്ചിന്റെ സമകാലികനായിരുന്ന പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ്.കോഹ്‍ലിയിൽനിന്ന് ഒന്നും എടുത്തുമാറ്റാൻ താൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം സമാനതകളില്ലാത്ത താരമാണ്. കളിച്ച കാലഘട്ടത്തിന്റെ പ്രത്യേകതകൾ പരിഗണിക്കുമ്പോള്‍ ക്രിക്കറ്റ് താരമെന്ന നിലയിൽ കോഹ്‍ലിയേക്കാൾ മികച്ചുനിന്നത് സച്ചിൻ തെൻഡുൽക്കറായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്ന് മുഹമ്മദ് യൂസഫ് പറയുന്നു.ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾക്കും മികച്ച ഫാസ്റ്റ് ബോളർമാർക്കും സ്പിന്നർമാര്‍ക്കും എതിരേയായിരിന്നു സച്ചിൻ കളിച്ചിരുന്നതെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.കൂടാതെ പണ്ടത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ കളിയുടെയും കളിക്കാരുടെയും നിലവാരം താഴോട്ടുപോയെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.സച്ചിനെതിരെ വളരെയേറെത്തവണ കളിക്കാനുള്ള ഭാഗ്യം തനിക്ക് ഭിച്ചിട്ടുണ്ട്. അദ്ദേഹം ലോകനിലവാരത്തിലുള്ള താരമാണ് ..ഇന്ന് അതേ നിലവാരത്തിലുള്ള ബോളർമാരേയും എതിരാളികളേയുമാണ് കോഹ്‍ലി നേരിടുന്നത് എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും യൂസഫ് വ്യക്തമാക്കി.
Post Your Comments