തൃശൂര്‍ ; പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ജിഷ്ണുവിന്റെ ശരീരത്തിൽ മുറിവുകൾ ഉള്ളതായി പറയുന്നു. മുഖത്തായിരുന്നു കൂടുതൽ മുറിവുകൾ. മൂക്കിലും ചുണ്ടുകളിലും മുഖത്തും മുറിവുകൾ ഉണ്ട്.
ഇത് മരണത്തിനു മുൻപ് സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകൾ ആഴത്തിലുള്ളവയല്ല. ഇതല്ല മരണ കാരണവും. മരണം തൂങ്ങിമരണം തന്നെയാണ്. ജിഷ്ണു ശാരീരിക പീഡനത്തിന് ഇരയായി എന്ന ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എസ് പി യുടെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.ഇന്നലെ രാവിലെ മുതല്‍ കോളജിലും ഹോസ്റ്റലിലുമായി ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു
Post Your Comments