മൊസൂൾ: ഇന്ന് എങ്ങും ഡ്രോണുകളുടെ തരംഗമാണ്. എന്തിനേറെ വിവാഹവേദികളിൽപോലും ഇന്ന് ഡ്രോണുകൾ സജീവമാണ്.ഇപ്പോഴിതാ യുദ്ധഭൂമിയില്‍ വിനാശം വിതയ്ക്കാനും ഡ്രോണുകൾ ഇറക്കിത്തുടങ്ങി.ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് പുതിയ ഗാഡ്ജറ്റുമായി രംഗത്തുവന്നിരിക്കുന്നത്.ആയുധവാഹകരായ ഡ്രോണുകള്‍ യുദ്ധഭൂമിയില്‍ ഐ.എസ്. ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം ഇറാഖില്‍ യു.എസ്. സേനയ്ക്ക് നേതൃത്വം നല്കുന്ന കേണല്‍ ബ്രെറ്റ് സില്‍വിയ വ്യക്തമാക്കിയിരുന്നു.
യുദ്ധങ്ങളില്‍ ഉപയോഗിക്കാറുള്ള യു.എ.വിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഡ്രോണുകള്‍ വളരെ ചെറുതാണ്. എന്നാല്‍ കൃത്യതയോടെ അല്ലെങ്കിലും സ്ഫോടനം നടത്താന്‍ അവയ്ക്കു സാധിക്കും. അരമണിക്കൂറോളം പറക്കാന്‍ അവയ്ക്ക് സാധിക്കും. ചെറിയ ഡ്രോണുകളെ വെടിവെച്ചിടാനും ബുദ്ധിമുട്ടാണ്. ആയിരം പൗണ്ടില്‍ താഴെയാണ് വില എന്നതും ഇവ കൂടുതലായി ഉപയോഗിക്കാന്‍ കാരണമാകുന്നതായി വിലയിരുത്തുന്നു.
Post Your Comments