ന്യൂഡല്‍ഹി: നവംബർ എട്ടിന് ശേഷം ബാങ്കുകളിൽ 10 ലക്ഷം രൂപയ്ക്കു മുകളിൽ നിക്ഷേപിച്ചവർ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തണമെന്ന് ആദായ നികുതിവകുപ്പ്.ഇതിനായി 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഒന്നര ലക്ഷം അക്കൗണ്ടുകൾ ആദായ നികുതിവകുപ്പ് കണ്ടെത്തി. ഇതിൽപലരും കോടികൾ നിക്ഷേപിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് വിവരങ്ങൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
Post Your Comments