ജിയോയെ തകര്‍ക്കാനാണ് എല്ലാ നെറ്റ്‌വര്‍ക്കുകളുടെയും ലക്ഷ്യം. അതിനുവേണ്ടി ഓഫറിന്റെ പെരുമഴയാണ് ഒരുക്കുന്നത്. 4.5 നെറ്റ്‌വര്‍ക്ക് വേഗതയുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്. കേരളത്തില്‍ ആയിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്.
ഒരു മാസത്തിനുള്ളില്‍ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനാണ് ശ്രമമെന്ന് ബിഎസ്എന്‍എല്ലിന്റെ കേരളാ സര്‍ക്കിള്‍ സിജിഎം ആര്‍ മണി പറഞ്ഞു. 4ജി സ്പെക്ട്രം വാങ്ങുന്നതിനുള്ള തടസ്സമേ ഇപ്പോള്‍ മുന്നിലുള്ളൂ. അതിന് വന്‍ തുക ഇറക്കേണ്ടതുണ്ട്. 4ജിക്കായുള്ള ടെണ്ടര്‍ നല്‍കി കഴിഞ്ഞു. മാര്‍ച്ച് മാസത്തോടെ 4ജി സര്‍വീസ് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
4ജി സര്‍വീസുകളേക്കാള്‍ വേഗതയുണ്ടാകും ഹോട്ട്സ്പോട്ടിന്. ഹോട്ട്സ്പോട്ടിനായുള്ള ഉപകരണങ്ങള്‍ എത്തിച്ചുതുടങ്ങി. എവിടെയൊക്കെയാണോ 3ജി ടവറില്‍ കൂടുതല്‍ ട്രാഫിക്ക് ഉള്ളത് അവിടെയെല്ലാം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments