ന്യൂഡൽഹി: 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയശേഷം റിസർവ് ബാങ്ക് ഇതുവരെ പുറത്തിറക്കിയ നോട്ടുകളുടെ കണക്കുകൾ പുറത്ത്. ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കിയതായി ഗവർണർ ഉർജിത് പട്ടേൽ പാർലമെന്ററി സമിതിയെ അറിയിച്ചു. സമിതി അംഗങ്ങളിൽ ഒരാളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇന്നലെയാണ് ഉർജിത് പട്ടേൽ സഭാസമിതിക്കു നേരിട്ടു വിശദീകരണം നൽകിയത്. കഴിഞ്ഞ വർഷം നവംബർ എട്ടിനു 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു പിൻവലിച്ചത്.
Post Your Comments