തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്‌കോ വഴി വിറ്റത് 665 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624 കോടിയായിരുന്നു. ഇത്തവണ 41 കോടിയുടെ അധിക വരുമാനമാണ് ഉണ്ടായത്. ഉത്രാട ദിനത്തില്‍ മാത്രം 116 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലുകോടിയുടെ മദ്യം അധികമായി വിറ്റു.
ഈ ഓണക്കാലവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ കണക്കുകള്‍ കൂടി പുറത്തുവരാനുണ്ട്. ഇതും കൂടി ലഭിക്കുന്നതോടെ, വില്‍പ്പന 770 കോടിയാവുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ. കഴിഞ്ഞവര്‍ഷം ഓണക്കാലത്തെ പത്തുദിവസം കൊണ്ട് 700 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
Post Your Comments