മണ്ണാര്‍ക്കാട്ട്: പാലക്കാട്ടെ മണ്ണാര്‍ക്കാട്ട് നിന്നും കാണാതായ ആറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി. കുട്ടികളെ ഇന്ന് രാത്രി തന്നെ രക്ഷിതാക്കൾക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
മണ്ണാര്‍ക്കാട്ട് കുമരംപുത്തൂര്‍ യു.പി സ്തൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് വൈകുന്നേരം മൂന്നുമണിയോടെ കാണാതായത്.അച്ചടക്ക ലംഘനത്തിന് ആറ് വിദ്യാര്‍ത്ഥിനികളെയും അധ്യാപകര്‍ ശാസിക്കുകയും, രക്ഷകര്‍ത്താക്കളെ അറിയിക്കുമെന്ന് താക്കീതും ചെയ്തിരുന്നു, ഇതിനു ശേഷമാണ് ഇവരെ കാണാതായത്.കുട്ടികൾ സ്‌കൂൾ പരിസരത്തു തന്നെ ഒളിച്ചിരിപ്പുണ്ടാവും എന്ന് കരുതി സ്‌കൂളധികൃതർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിലുംരക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. കുട്ടികളെ കാണാതായതുമുതൽ രക്ഷിതാക്കളും നാട്ടുകാരും സംയുക്തമായി തെരച്ചിൽ ആരംഭിച്ചിരുന്നു.പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍ അപരിചിതരായ കുട്ടികള്‍ ഒളിച്ചിരിക്കുന്നെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്, പോലീസ് എത്തി കുട്ടികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Post Your Comments