കുറഞ്ഞ കാലത്തിനിടെ വൻ ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞ വാട്സാപ്പ് ഇനി പരസ്യമേഖലയിലേക്ക്. നൂറു കോടി വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് മെസേജുകള്‍ അയക്കാനുള്ള സംവിധാനമാണ് പുതിയതായി എത്തുന്നത്. പരസ്യ മെസേജുകള്‍ക്കായി നിരവധി മാതൃകകൾ ഇതിലുണ്ടാകും .പരസ്യ മെസേജുകൾ കൈകാര്യം ചെയ്യാനായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന അതേ സംവിധാനമായിരിക്കും വാട്‌സാപ്പും ഉപയോഗിക്കുക.
നിലവില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന വിൻഡോസ് ഫോൺ, ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവ കൂടാതെ വാട്‌സാപ്പ് വെബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് പതിപ്പുകളിലും പരസ്യ സംവിധാനമുണ്ടാകും. വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ഫോണിലേയ്ക്ക് നേരിട്ട് മെസേജ് അയക്കാന്‍ സാധിക്കും. അടുത്ത യാത്രയ്ക്കുള്ള വിമാനടിക്കറ്റ്, വാങ്ങിച്ച സാധനങ്ങളുടെ റെസീപ്റ്റ്, ഡെലിവറി നോട്ടിഫിക്കേഷനുകള്‍ എന്നിവയും ഇതിലൂടെ മനസിലാക്കാം. വൈകാതെ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്പ്.
Post Your Comments