![](/wp-content/uploads/2017/01/14.jpg)
ന്യൂഡൽഹി: ദംഗല്‍ നായിക സൈറാ വസീമുമായി ബന്ധപ്പെട്ട വിവാദം തുറന്നു കാട്ടൂന്നത് കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.രാജ്യത്ത് കടുത്ത അസഹിഷ്ണുതയാണെന്ന് പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ സൈറയുടെ വിഷയത്തില്‍ മൗനം സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സൈറയുടെ അനുഭവം രാജ്യത്തെ കപട പുരോഗമനവാദികളുടെ മുഖം മൂടിയെ തുറന്നു കാണിക്കുകയാണ്. ജമ്മു കാശ്മീരില്‍ നിന്ന് പെണ്‍കുട്ടി മുഖ്യധാരയില്‍ വന്ന് സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. സൈറയെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതിന് പകരം ആ പെണ്‍കുട്ടിയെ വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുകയാണെന്നും നാം എല്ലാവരും സൈറയ്‌ക്കൊപ്പം നില്‍ക്കണമെന്നും വെങ്കയ്യ നായിഡു പറയുകയുണ്ടായി.
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി സൈറ നടത്തിയ കൂടിക്കാഴ്ചയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും സൈറ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.കശ്മീരി യുവാക്കള്‍ക്ക് പിന്തുടരാന്‍ പറ്റിയ മാതൃകയാണ് സൈറയെന്ന് മെഹബൂബ പറയുകയും ചെയ്തു. എന്നാൽ അനിസ്ലാമികമായ രീതിയില്‍ വസ്ത്രം ധരിക്കുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്ത സൈറ എങ്ങിനെ യുവാക്കള്‍ക്ക് മാതൃകയാകും എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ സൈറക്കെതിരെ പരിഹാസവുമായി നിരവധിപേരും രംഗത്തെത്തിയിരിന്നു.തുടർന്ന് തന്റെ പ്രവര്‍ത്തികള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് തരണമെന്ന് ആവശ്യപ്പെട്ട് സൈറ ട്വിറ്ററില്‍ തുറന്ന കത്ത് എഴുതുകയും പിന്നീടത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments