Kerala

അത്യാധുനിക എല്‍.എച്ച്.ബി കോച്ചുകളുമായി തിരുവനന്തപുരം മെയില്‍:എല്‍.എച്ച്.ബി കോച്ചുകളുമായി ഓടുന്ന ആദ്യ പ്രതിദിന ട്രെയിന്‍

തിരുവനന്തപുരം•തിരുവനന്തപുരത്തിനും ചെന്നൈയ്ക്കുമിടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ദക്ഷിണ റെയില്‍വേയുടെ ഏറ്റവും ജനപ്രീയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ ഒന്നായ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ ഇന്ന് മുതല്‍ ഓടുക അത്യാധുനിക ജര്‍മന്‍ നിര്‍മ്മിത എല്‍.എച്ച്.ബി (ലിങ്കെ ഹോഫ്മാന്‍ ബുഷെ) കോച്ചുകളുമായി. നിലവിലെ എ-2, എസ്-12 കോച്ചുകള്‍ നീക്കിയാണ് പുതിയ എല്‍.എച്ച്.ബി കോച്ചുകള്‍ ഘടിപ്പിക്കുന്നത്.

ഈ രണ്ട് കോച്ചുകളില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പുതിയ മാറ്റം സംബന്ധിച്ച സന്ദേശം ദക്ഷിണ റെയില്‍വേ നല്‍കിയിട്ടുണ്ട്. ഇതിലെ യാത്രക്കാര്‍ യാത്രയ്ക്ക് മുന്‍പ് ചാര്‍ട്ട് പരിശോധിച്ച് സീറ്റ് നമ്പര്‍ ഉറപ്പാക്കണം.

നിലവിലെ ഐ.എസി.എഫ് കോച്ചുകളെക്കാള്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ നിര്‍മ്മിച്ചവയാണ് എല്‍.എച്ച്.ബി കോച്ചുകള്‍. ജനുവരി 18 ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിനില്‍ (12623/ 12624) ആകും ആദ്യമായി കോച്ചുകള്‍ ഘടിപ്പിക്കുക.

നേരത്തെ ഈ സോണിലെ മാംഗ്ലൂര്‍ എക്സ്പ്രസ്, പാണ്ഡ്യന്‍ എക്സ്പ്രസ്, റോക്ക്ഫോര്‍ട്ട്‌ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്ക് എല്‍.എച്ച്.ബി കോച്ചുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രതിദിന തീവണ്ടി ഇത്തരം കോച്ചുകകളുമായി സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button