പാസഞ്ചർ വിഭാഗത്തിൽ കോടികളുടെ വരുമാനം കരസ്ഥമാക്കി ദക്ഷിണ റെയിൽവേ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പാസഞ്ചർ വിഭാഗത്തിൽ നിന്നും 6,345 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ചിട്ടുള്ളത്. എക്കാലത്തെയും ഉയർന്ന ടിക്കറ്റ് വരുമാനം കൂടിയാണിത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം 80 ശതമാനത്തിന്റെ വർദ്ധനവാണ്
രേഖപ്പെടുത്തിയിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണം 33.96 കോടി നിന്ന് 64 കോടിയായാണ് വർദ്ധിച്ചത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 80 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ടിക്കറ്റ് വരുമാനത്തിന് പുറമേ, ചരക്ക് നീക്കത്തിലൂടെ 3,637.86 കോടി രൂപയുടെ വരുമാനമാണ് കൈവരിച്ചത്. മാർച്ച് മാസത്തിൽ മാത്രം 40.5 ലക്ഷം ചരക്കു നീക്കമാണ് നടത്തിയിട്ടുള്ളത്. ഇതിനു മുൻപ് 2019-20 സീസണിലാണ് റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക വരുമാനം ലഭിച്ചിരുന്നത്.
Post Your Comments