ഷാര്‍ജ: 12 വയസ്സുള്ള മകനെ വേണ്ടെന്ന് അച്ഛനും അമ്മയും. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനാഥനാകേണ്ടിവന്ന ആ 12വയസ്സുകാരന് ഷാര്‍ജയിലാണ്. ഷാര്‍ജയിലെ ഒരു പബ്ലിക് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വിവാഹ മോചിതരായ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചത്.
കുട്ടിയെ ഷാര്‍ജ സോഷ്യല്‍ സര്‍വീസ് ഡിപാര്‍ട്മെന്റിന് കീഴിലുള്ള ചൈല്‍ഡ് കെയറില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ വേറെ കല്യാണം കഴിച്ച് മറ്റ് വഴികള്‍ തേടിയപ്പോഴാണ് ഈ മകന് അനാഥനായത്. കുറച്ചുകാലം പിതാവ് കുട്ടിയെ വളര്‍ത്തിയെങ്കിലും രണ്ടാം വിവാഹത്തോടെ ചൈല്‍ഡ് കെയര്‍ സെന്ററില്‍ മകനെ ഉപേക്ഷിക്കുകയായിരുന്നു.
12 വയസ്സ് ആയതുകൊണ്ട് കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ അഹ്മദ് അല്‍ തര്‍തൂര്‍ പറയുന്നു. ആഴ്ചയില്‍ മകനെ കാണാന്‍ അമ്മ അവിടെയെത്തും. പക്ഷേ ഇതുകൊണ്ടൊന്നും കുട്ടിയുടെ മാനസികാവസ്ഥ മാറ്റാന്‍ കഴിയില്ലെന്ന് അഹ്മദ് പറയുന്നു.
തന്റെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെ സ്വീകരിക്കാന്‍ രണ്ടാം ഭാര്യ സമ്മതിക്കുന്നില്ലെന്നാണ് പിതാവ് പറയുന്നത്. തന്റെ രണ്ടാം ഭര്‍ത്താവ് കുട്ടിയെ സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന് മാതാവും പറയുന്നു. ഇവരുടെ സുഖജീവിതത്തിന് കുട്ടി തടസ്സമാണ്. എല്ലാം തിരിച്ചറിയുന്ന പ്രായത്തില്‍ ആരുമില്ലാത്ത അവസ്ഥ കുട്ടിയെ വിഷാദമനോഭാവത്തില് കൊണ്ടെത്തിച്ചിരിക്കുകയാണ്.
Post Your Comments