ന്യൂഡൽഹി:പദ്മ പുരസ്കാരത്തിന് 150 പേരുകള്‍.ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഉള്പ്പെടെയുള്ളവരേയാണ് പദ്മ ബഹുമതിക്കായി നാമനിര്‍ദേശം ചെയ്തത്.1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് പ്രാഥമിക പട്ടികയിലേക്ക് 150 പേരെ തിരഞ്ഞെടുത്തത്. ഒളിമ്പ്യന്മാരായ പി.വി. സിന്ധു, സാക്ഷി മാലിക്, പാരാലിമ്പ്യന് ദീപ മാലിക്, ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലി, എന്‍.സി.പി. നേതാവ് ശരത് പവാര്‍ ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവരും പട്ടികയിലുണ്ട്.
സിനിമാരംഗത്തു നിന്ന് ശങ്കര്‍ മഹാദേവന്, ഋഷി കപൂര്‍, സോനു നിഗം, കൈലാഷ് ഖേര്‍, മനോജ് വാജ്പേയ് എന്നിവരുടെ പേരുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലാണ് പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
Post Your Comments