Latest NewsNewsIndia

കമ്മ്യൂണിസ്റ്റ് നേതാക്കൾ ദേശീയ ബഹുമതികൾ നിരസിക്കുന്നു: കാരണം?

കമ്മ്യൂണിസ്റ്റുകൾ എല്ലായ്‌പ്പോഴും ഇന്ത്യൻ ഭരണകൂടത്തെ അവജ്ഞയോടെയാണ് കാണുന്നത്

ഡൽഹി: മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട് സിപിഎം അവരുടെ ട്വിറ്റർ പേജിൽ കുറിച്ചത് ഇങ്ങനെ, ‘പത്മഭൂഷൺ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട സഖാവ് ബുദ്ധദേബ് ഭട്ടാചാര്യ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. സർക്കാർ നൽകുന്ന ഇത്തരം പുരസ്‌കാരങ്ങൾ നിരസിക്കുന്നത് സിപിഎം നയമാണ്. അവാർഡിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനം. നേരത്തെ സഖാവ് ഇഎംഎസും പുരസ്കാരം നിരസിച്ചിട്ടുണ്ട്’.

അതേസമയം, കമ്മ്യൂണിസ്റ്റുകൾ എല്ലായ്‌പ്പോഴും ഇന്ത്യൻ ഭരണകൂടത്തെ അവജ്ഞയോടെയാണ് കാണുന്നതെന്നും ഇന്ത്യയുമായി പൊരുത്തപ്പെടാത്ത ലോകവീക്ഷണം ഉയർത്തിപ്പിടിച്ച മാർക്സിൽ നിന്നും ലെനിനിൽ നിന്നുമാണ് അവർ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ദിശാബോധം നേടിയെടുക്കുന്നതെന്നും ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ പറഞ്ഞു. അതുകൊണ്ട്, ഇന്ത്യൻ ഭരണകൂടം നൽകുന്ന ബഹുമതികളെ ഇടതുപക്ഷം നിന്ദിക്കുന്നതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലചന്ദ്ര കുമാർ വിവാഹം മുടക്കിയും ആൾക്കാരെ ബ്ളാക്ക് മെയിൽ ചെയ്തും ജീവിക്കുന്ന ക്ഷുദ്രജീവിയോ?

‘കമ്മ്യൂണിസ്റ്റുകൾ എല്ലായ്‌പ്പോഴും ഇന്ത്യൻ ഭരണകൂടത്തെ അവജ്ഞയോടെയാണ് കാണുന്നത്. ഇന്ത്യയുമായി പൊരുത്തപ്പെടാത്ത ലോകവീക്ഷണം ഉയർത്തിപ്പിടിച്ച മാർക്സിൽ നിന്നും ലെനിനിൽ നിന്നുമാണ് അവർ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ദിശാബോധം നേടിയെടുക്കുന്നത്. ഹിംസാത്മകമായ മാർഗങ്ങളിലൂടെ ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിഭാഗങ്ങളുണ്ട്, ഗുരുതരമായ രാഷ്ട്രീയ അധഃപതനത്തിലേക്ക് അവരെ നയിക്കുന്നതും ഇതും ഒരുകാരണമാണ്. അതുകൊണ്ട്, ഇന്ത്യൻ ഭരണകൂടം നൽകുന്ന ബഹുമതികളെ ഇടതുപക്ഷം നിന്ദിക്കുന്നതിൽ അതിശയിക്കാനില്ല’. അമിത് മാളവ്യ വ്യക്തമാക്കി.

എന്നാൽ ഭരണകൂടത്തിനെതിരെ കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിക്കുന്ന പ്രത്യയശാസ്ത്രപരമായ നിലപാട് കൊണ്ടാണ് ഭരണകൂടം നൽകുന്ന പുരസ്കാരങ്ങൾ അവർ സ്വീകരിക്കാത്തത്. നിയമനിർമ്മാണത്തിൽ പങ്കാളികളാണെങ്കിലും, ഗവൺമെന്റിൽ നിന്ന് അവാർഡുകൾ വാങ്ങുന്ന സിദ്ധാന്തത്തിൽ അവർ വിശ്വസിച്ചിരുന്നില്ല. ഭരണകൂടം നൽകുന്ന പുരസ്‌കാരങ്ങൾ വാങ്ങില്ലെന്നത് തങ്ങളുടെ നയമാണെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button