ലോകത്തിൽ വെച്ചേറ്റവും വിലയേറിയ ബ്ലാക്ക് ഐവറി കോഫി നിർമിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വടക്കേ തായിലാന്റിലെ ഒരു ആന സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ് ‘ബ്ലാക്ക് ഐവറി കോഫി’ കമ്പനി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള ആനകളുടെ വിസർജ്ജ്യത്തിൽ നിന്നെടുത്ത കാപ്പിക്കുരു സംസ്കരിച്ചെടുത്താണ് ‘ബ്ലാക്ക് ഐവറി കോഫി’ ഉണ്ടാക്കുന്നത്.
പഴുത്ത കാപ്പിക്കായ്‌കൾ ഇവിടത്തെ ആനകളെ കൊണ്ട് തീറ്റിപ്പിക്കുകയും പിന്നീട് വിസർജ്യത്തിലൂടെ പുറത്ത് വരുന്ന കാപ്പിക്കുരുക്കൾ സംസ്‌കരിച്ചുമാണ് ഈ കോഫി ഉൽപാദിപ്പിക്കുന്നത്. ആനയുടെ ദഹനപ്രക്രിയയിലൂടെ കടന്നു പോകുന്ന കാപ്പികുരു പ്രോട്ടീൻ വിമുക്തമാവുകയും ഒരു പ്രത്യേക തരം രുചി കൈവരിക്കുകയും ചെയ്യുന്നു. കുരുവിലെ പ്രോട്ടീൻ പോകുന്നതോടെ ചവർപ്പും ഇല്ലാതാകുന്നു. കുറെയധികം കാപ്പിക്കായ്കൾ കഴിപ്പിച്ചാലും ആനപ്പിണ്ഡത്തിൽ നിന്ന് കേട് പറ്റാത്ത കുരുക്കൾ വളരെ കുറച്ച് മാത്രമേ ലഭിക്കൂ.
Post Your Comments