KeralaNews

ക്ഷേമ പെൻഷൻ നിഷേധിച്ച ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

കൊല്ലം: പരമ്പരാഗത തൊഴിലാളികൾക്ക് പെൻഷൻ നിഷേധിച്ച ഉത്തരവ് സർക്കാർ പിൻ‌വലിക്കുന്നു. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ലിസ്റ്റ് തയ്യാറാക്കിയപ്പോൾ വന്ന പിശകാണ് ഇതിനു കാരണമെന്ന് അവർ പറഞ്ഞു .

ഒന്നിൽ കൂടുതൽ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരെ ഒഴിവാക്കാനുള്ള നടപടിക്കിടെയാണ് ഈ പിശക് സംഭവിച്ചത്.പി എഫ് പെൻഷൻ സർക്കാരിന്റേതു അല്ലാത്തതുകൊണ്ട് ഇനി ഇരട്ട പെൻഷന്റെ പ്രശ്നം നിലനിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പിഎഫ് വാങ്ങുന്നവർക്കും ക്ഷേമനിധി പെൻഷൻ ലഭിക്കും.

ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുളള എല്ലാ തൊഴിലാളികള്‍ക്കും ക്ഷേമപെന്‍ഷനുകള്‍ നല്കാമെന്ന നിയമം കഴിഞ്ഞ സര്‍ക്കാരാണ് നടപ്പാക്കിയിരുന്നു. എന്നാൽ പി എഫ് പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന് ഉത്തരവ് ധനകാര്യ വകുപ്പ് നേരത്തെ ഇറക്കിയതിനെത്തുടർന്നാണ് കയർ കശുവണ്ടി മേഖലകളിൽ തൊഴിലാളികൾക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button