ന്യൂഡൽഹി: അതിവേഗം വളര്‍ച്ചനേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയില്‍തന്നെ തുടരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്റ് പ്രൊസ്പക്ടസ്-2017 റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 6.6 ശതമാനമാകുമെന്ന ഐഎംഎഫിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യു എൻ റിപ്പോർട്ട് വന്നിരിക്കുന്നത്.
പുതിയതായി നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും സ്വകാര്യ മേഖലയിലെ വളർച്ചയും രാജ്യത്തിന് ഗുണകരമാകുമെന്നും 2018 സാമ്പത്തികവര്‍ഷത്തില്‍ 7.6 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments