KeralaNews

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങൾ പെരുകുന്നു; സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെ സൈബര്‍ കുറ്റകൃത്യം പെരുകുന്നതായി റിപ്പോർട്ട്.2011 മുതല്‍ 2016 ഒക്ടോബര്‍ വരെയായി ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് കുറ്റകൃത്യങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്.010ല്‍ രജിസ്റ്റര്‍ ചെയ്ത ആകെ കുറ്റകൃത്യങ്ങളുടെ കണക്ക് 3.7 ശതമാനമായിരുന്നുവെങ്കില്‍ 2015ല്‍ 6.7 ശതമാനത്തിലത്തെി. 2016 ഒക്ടോബര്‍ വരെ മാത്രം 5,89,592 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാമൂഹികമാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നതായി ആഭ്യന്തരവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു.2011ല്‍ സംസ്ഥാനത്ത് 4,18,770 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2012ല്‍ 5,11,278ഉം 2013ല്‍ 5,83,182ഉം 2014ല്‍ 6,10,365ഉം 2015ല്‍ 6,54,008ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബലാത്സംഗകേസുകളില്‍ 2011-1132, 2012-1019, 2013- 1221, 2014- 1347, 2015-1237, 2016-11608 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷത്തിനിടെ 6,835കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ശൈശവ വിവാഹം നടന്നതുമായി ബന്ധപ്പെട്ട് അമ്പതുകേസുകളുമുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഫേസ് ബുക്ക്, വാട്ട്സാപ്പ്, മൊബൈല്‍ ഫോണ്‍ വഴി ലൈംഗിക അതിക്രമത്തില്‍പെട്ടവരില്‍ കൂടുതലും 25 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. 2012ല്‍ 59 പേര്‍ ഇരയായി. 2013 ല്‍ 80, 2014ല്‍ 76, 15ല്‍ 67, 2016ല്‍ 189 എന്നിങ്ങനെയാണ് ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button