എല്ലാ നെറ്റ്വര്‍ക്കുകള്‍ക്കും തിരിച്ചടി നല്കുന്ന മാറ്റവുമായി ബിഎസ്എന്‍എല്‍. ഞെട്ടിപ്പിക്കുന്ന ഓഫറിനു പിന്നാലെ പണമിടപാട് നടത്താന്‍ പുതിയ മാര്‍ഗവുമായിട്ടാണ് ബിഎസ്എന്‍എല്ലിന്റെ വരവ്. ഇന്റര്‍നെറ്റോ സ്മാര്‍ട്ട്ഫോണോ ഇല്ലാതെ പണമിപാട് നടത്താമെന്നാണ് പറയുന്നത്.
സാധാരണ മൊബൈല്‍ ഫോണുകളിലൂടെ പണമിടപാട് നടത്താനാവുന്ന മോബി ക്യാഷ് മൊബൈല്‍ വാലറ്റ് പദ്ധതിയാണ് എസ്ബിഐയുടെ സഹകരണത്തോടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളിലൂടെ മോബി ക്യാഷ് വാലറ്റിലേക്ക് പണമടയ്ക്കാം. ഇങ്ങനെ മോബി ക്യാഷ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് ശേഷം, ബിഎസ്എന്‍എല്‍ നല്‍കിയിട്ടുള്ള നമ്പറിലേക്ക് വിളിക്കണം.
ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിവിധ സേവനങ്ങളുടെ വിശദാംശങ്ങള്‍ മൊബൈല്‍ സ്ക്രീനില്‍ തെളിയും. പിന്നീട് നമുക്ക് ആവശ്യമുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് പണമിടപാട് നടത്താം.
Post Your Comments