തിരുവനന്തപുരം: ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ച് പ്രചാരണം ദേശവ്യാപക പ്രചാരണം നടത്തുന്നു.അനിയന്ത്രിതമായ ചൈനീസ് വസ്തുക്കളുടെ കടന്നുവരവ് ഭാരതത്തിന്റെ ഉല്പാദനമേഖലയെയും തൊഴില്‍ മേഖലയെയും സാമ്പത്തിക മേഖലയെയും സാരമായി ബാധിച്ചാണ് ഇത്തരം ഒരു പ്രചാരണം നടത്താൻ കാരണം. ഭാരതവും ചൈനയുമായിട്ടുള്ള വ്യാപാരക്കമ്മി 40 ശതമാനം വര്‍ദ്ധിച്ച് 52 ബില്യണ്‍ ഡോളറായി മാറിയെന്ന് ജാഗരണ്‍ മഞ്ച് സംഘടനാ സെക്രട്ടറി കാശ്മീരിലാല്‍ പറഞ്ഞു.
ആഘോഷ വേളകളിൽ ഇത്തരം പ്രചാരണം നടത്തിയതു മൂലം ഉത്പന്നങ്ങളുടെ വില്പന വന്‍തോതില്‍ കുറയ്ക്കാന്‍ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഇതിനായി സെമിനാറുകള്‍, പദയാത്രകള്‍ , ഒപ്പുശേഖരണം , വ്യാപാരികളുടെ കൂട്ടായ്മ , യുവജന സംഗമം , വിചാര സദസ്സുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്തു നടന്ന പ്രവർത്തന യോഗത്തിൽ പറഞ്ഞു.
Post Your Comments