ന്യൂഡല്‍ഹി: വിപണിയില്‍ നിന്ന് ചൈനീസ് ഉത്പ്പന്നങ്ങളെ ബഹിഷ്‌കരിച്ച് ഇന്ത്യ., ദീപാവലിയ്ക്ക് ദീപം കൊളുത്താന്‍ ഇന്ത്യയില്‍ നിന്ന് 33 കോടി ചെരാതുകള്‍. ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ ഓരോ നീക്കവും. ചൈനീസ് ഉത്പന്നങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദീപാവലിയുടെ സമയത്ത് ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ചെരാതുകള്‍ നിര്‍മ്മിക്കാനൊരുങ്ങി രാഷ്ട്രീയ കാമധേനു ആയോഗ്. 33 കോടി പരിസ്ഥിതി സൗഹൃദ ചെരാതുകള്‍ നിര്‍മ്മിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ കന്നുകാലികളുടെ സംരക്ഷണം, പരിപാലനം എന്നിവ ലക്ഷ്യമിട്ട് 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിവിധ ഉത്സവങ്ങളുടെ ഭാഗമായി ചാണകങ്ങള്‍ കൊണ്ടുള്ള ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുളള ഒരു ക്യാമ്പെയ്നും ഇവര്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ചൈനയില്‍ നിര്‍മ്മിച്ച വിളക്കുകള്‍ ഒഴിവാക്കി, സ്വദേശി പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ ആശയം ഉയര്‍ത്തിയാണ് ദീപങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ആയോഗ് ചെയര്‍മാന്‍ വല്ലഭഭായ് കതിരിയ പറഞ്ഞു. 15ലധികം സംസ്ഥാനങ്ങളാണ് ഈ പ്രചാരണത്തിന്റെ ഭാഗമാകുന്നത്. വിശുദ്ധ നഗരമായ അയോദ്ധ്യയില്‍ ഇപ്രകാരം നിര്‍മ്മിച്ച മൂന്ന് ലക്ഷം ദീപങ്ങള്‍ തെളിയിക്കും. വാരാണസിയില്‍ ഒരു ലക്ഷം ദീപങ്ങളും തെളിയിക്കും. ദീപാവലിക്ക് മുന്‍പ് തന്നെ 33 കോടി ചെരാതുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
Post Your Comments