ബീജിങ്: ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്‌കരണം തുടരുന്നു, ചൈനയില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവായി. 2020 ലെ ആദ്യ 11 മാസങ്ങളില്‍ 13 ശതമാനമാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവുണ്ടായത്. എന്നാല്‍ ഇതേ കാലത്ത് ചൈനയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 16 ശതമാനം വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് കസ്റ്റംസ് ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Read Also : തിരഞ്ഞെടുപ്പില്ല; സിപിഎമ്മിന്റെ രണ്ടു മന്ത്രിമാർക്ക് ഇക്കുറി വോട്ടില്ല
ഉഭയകക്ഷി വ്യാപാരം 11 മാസങ്ങള്‍ കൊണ്ട് 78 ബില്യണ്‍ ഡോളര്‍ തൊട്ടു. 2019 ല്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ 92.68 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് വ്യാപാരം നടത്തിയത്. ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം 59 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് പോയതാകട്ടെ വെറും 19 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മി 40 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇത് 60 ബില്യണ്‍ ഡോളറായിരുന്നു.
Post Your Comments