കോട്ടയം: സംസ്ഥാനത്തെ സാംസ്കാരിക നായകരെ വിമർശിച്ച് ബിജെപിയുടെ പ്രമേയം.സാംസ്കാരിയ നായകര്‍ പുരസ്കാരങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വം പണയംവെക്കുന്നുവെന്നും ഇവരുടെ നീതിബോധം കേരളീയ സമൂഹം വിലയിരുത്തണമെന്നും പ്രമേയത്തിൽ പറയുന്നു.എംടിയുടേയും കമലിന്റേയും നിലപാട് രാഷ്ട്രീയമാണെന്നും ആരോപണമുണ്ട്.എംടിക്കും കമലിനുമെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് പ്രമേയം.
സംസ്ഥാനത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വന്‍തോതില്‍ അതിക്രമങ്ങള്‍ നടക്കുകയാണ്.എന്നാല്‍ പ്രഖ്യാപിത മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്കാരിക നേതാക്കളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഇവര്‍ വലിയ പ്രശ്നമാക്കി മാറ്റുന്നുവെന്നും പ്രമേയത്തില്‍ പരാമർശമുണ്ട് .
Post Your Comments