Latest NewsNewsIndiaInternational

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോഡി സർക്കാർ പ്രതിക്ഞ്ചാബദ്ധമെന്ന് രാജ്നാഥ്‌ സിംഗ്

ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ഉടന്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചു. അതു പോലെ തന്നെയാണ് ഏകീകൃത സിവില്‍ കോഡ്.

Also Read:ഒമാനിൽ വിദേശ തൊഴിലാളികൾ അറസ്റ്റിൽ

മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പിലാക്കിയപോലെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച്‌ ബിജെപി നല്‍കിയ വാഗ്ദാനവും നടപ്പാക്കും. ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡെന്ന് അദേഹം പറഞ്ഞു. ഹിന്ദുവിനോ മുസ്ലീമിനോ ക്രിസ്ത്യാനികള്‍ക്കോ എതിരാവില്ല ഈ നിയമമെന്ന് അദേഹം പറഞ്ഞു. സിവില്‍ കോഡ് നിയമം വരുന്നതോടെ മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button