
കോഴിക്കോട്: സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വാശ്രയ മേഖലയിലെ കൊള്ളയും ക്രമക്കേടും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്നവരാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍. ഇപ്പോള്‍ അവരും ഈ കച്ചവടത്തിന്റെ ഭാഗമായി. അപൂര്‍വം ചിലര്‍ മാത്രമാണ് ഇതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുകയുണ്ടയി.കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാഭം നോക്കിയാണ് പലരും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത് .അബ്കാരികള്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്തുകയായിരുന്നു.ഇക്കാര്യങ്ങളില്‍ മാനേജ്മെന്റജുകള്‍ക്കെതിരെ അന്വേഷണം നടത്തിയെങ്കിലും ആരും പരാതി നല്‍കിയില്ലെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments