ഇസ്ളാമാബാദ് :ഇതേ സാഹചര്യം തുടർന്നാൽ പാകിസ്താന്റെ സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്ന് പാക് വിദ്യാഭ്യാസ മന്ത്രി ജാം മേത്താബ് ഹുസ്സൈൻ പറഞ്ഞു. ഒരു സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കവെയാണ് ഈ അഭിപ്രായം ഹുസൈൻ പങ്കുവെച്ചത്.ഇന്ത്യയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പാകിസ്ഥാനെ പിന്നോട്ടടിക്കുന്നുണ്ടെന്ന് സെമിനാറിൽ പങ്കെടുത്ത ചില വിദഗ്ദ്ധർ പറഞ്ഞു.
ഇതുമൂലം രാജ്യത്തെ കയറ്റുമതി കുറയുകയുമിറക്കുമതി കൂടുകയും ചെയ്തു. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കും.ഇപ്പോൾ തന്നെ ദാരിദ്ര്യം , വിദ്യാഭ്യാസമില്ലായ്മ , അഴിമതി, ഭരണ പരാജയം മുതലായ പ്രശ്നങ്ങളാൽ പാകിസ്ഥാൻ വീർപ്പുമുട്ടുകയാണ്. ഇതെല്ലാം സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഇതേ രീതി തുടർന്നാൽ പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
Post Your Comments