പാറ്റ്‌ന: 150 പേരുടെ മരണത്തിന് കാരണമാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ അപകടം ഭീകരാക്രമണമെന്ന് വെളിപ്പെടുത്തല്‍. അപകടം അട്ടിമറി ശ്രമമാണെന്നാണ് പറയുന്നത്. പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ് ആണെന്നാണ് റിപ്പോര്‍ട്ട്.
ബീഹാര്‍ പോലീസാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ആളാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. പാളത്തില്‍ ബോംബ് വയ്ക്കാന്‍ പാക് ഭീകരസംഘടനയായ ഐഎസിന്റെ സഹായം ലഭിച്ചുവെന്നും ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ട്രെയിന്‍ അട്ടിമറിക്കാന്‍ പാക് ചാര സംഘടന പണം നല്‍കി. നേപ്പാള്‍ വഴിയാണ് പണം ലഭിച്ചതെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 20നായിരുന്നു 150 ഓളം യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം.
Post Your Comments