കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കലോൽസവ വേദിയിൽ അസഹിഷ്ണുതയെക്കുറിച്ചു പരാമർശിച്ചതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുരേന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ പിണറായി വിജയൻ തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പോസ്റ്റിൽ പറയുന്നു. മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി വിജയനെന്നും നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
Post Your Comments