Kerala

കൊടുങ്ങല്ലൂരില്‍ മധ്യവയസ്‌കനെ റോഡില്‍ തടഞ്ഞുനിര്‍ത്തി പാതിമീശ വടിച്ചു

കൊടുങ്ങല്ലൂര്‍: ബെറ്റിന്റെ പേരില്‍ കൊടുങ്ങല്ലൂരില്‍ മധ്യവയസ്‌കനെ റോഡില്‍ തടഞ്ഞുനിര്‍ത്തി പാതിമീശ വടിപ്പിച്ചു. തെരഞ്ഞെടുപ്പ് പന്തയത്തിന്റെ പേരിലാണ് സിപിഐഎം പ്രവര്‍ത്തകന്റെ മീശ ബിജെപി പ്രവര്‍ത്തകര്‍ ബലമായി നിര്‍ത്തി വടിച്ചത്.

ലോകമലേശ്വരം ചള്ളിയില്‍ കണ്ണന്റെ (45) പാതി മീശയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വടിച്ചത്. തന്നോട് ഈ അക്രമം കാണിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് കണ്ണന്‍ പറഞ്ഞു. പാചക തൊഴിലാളിയായ കണ്ണന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് പന്തയം വെച്ചത്. പന്തയത്തില്‍ തോറ്റെങ്കിലും ഇങ്ങനെയൊന്ന് കണ്ണന്‍ പ്രതീക്ഷിച്ചില്ല. സംഭവത്തില്‍ കണ്ണന്‍ പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button