News

മണിക്കൂറുകൾ കാത്തുനിന്ന അയ്യപ്പന്മാൻമാർ ക്ഷുഭിതരായി; ആക്രമണം പേടിച്ച്‌ ബസ് ജീവനക്കാര്‍ മുങ്ങി

പമ്പ :മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ ബുദ്ധിമുട്ടിലാക്കി കെഎസ്‌ആര്‍ടിസി . ശബരിമല സ്പെഷ്യല്‍ സര്‍വ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനപരിചയമുള്ള ഓഫീര്‍സര്‍മാരെ മാറ്റി അപരിചിതർ നിയന്ത്രണമേറ്റതോടെ ബസ് സർവീസുകൾ താളം തെറ്റി . ഇത് കാരണം ആറ് മണിക്കൂറോളമാണ് അയ്യപ്പഭക്തന്മാര്‍ വനത്തില്‍ പെട്ട് പോയത്. പമ്പ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ നിന്നും എരുമേലി കോട്ടയം ചെങ്ങന്നൂര്‍, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, ഗുരൂവായൂര്‍ ഭാഗത്തേയ്ക്ക് നൂറുകണക്കിന് കെഎസ്‌ആര്‍ടിസി ബസുകള്‍ ബോര്‍ഡുവച്ച്‌ പാര്‍ക്കു ചെയ്യുകയും മലയിറങ്ങി വരുന്ന അയ്യപ്പഭക്തര്‍ നിറയുന്നമുറയ്ക്ക് ബസുകള്‍ പുറപ്പെടുകയുമായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ പമ്പ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഒറ്റ കെഎസ്‌ആര്‍ടിസി ബസു പോലും ഉണ്ടായിരുന്നില്ല.ബസുകള്‍ കാത്ത് മണിക്കൂറുകള്‍ സ്റ്റാന്‍ഡില്‍ നിന്ന അയ്യപ്പന്മാര്‍ ഇതോടെ ക്ഷുഭിതരായി. കയ്യാങ്കളിയിലെത്തുമെന്ന് ഉറപ്പായപ്പോള്‍ ബസ് സ്റ്റേഷനിലെ ജീവനക്കാര്‍ കാടു കയറി. ഇതിനു പിന്നാലെയാണ് ചെയിന്‍ സര്‍വീസ് നടത്തിയിരുന്ന രണ്ടു ബസുകളുടെ ചില്ലുകള്‍ അയ്യപ്പന്മാര്‍ അടിച്ചുടച്ചത്. ഇതോടെ കൂടുതല്‍ പൊലീസെത്തി നിയന്ത്രണം ഏറ്റെടുക്കുയയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button