NewsIndia

ഇന്ത്യയിലെ പകുതി ജനങ്ങളെക്കാൾ സമ്പന്നർ ഈ 8 വ്യക്തികൾ

ദാവോസ്: രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിലെ അന്തരം വർധിക്കുന്നു. ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കയ്യിലാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നത്. തിങ്കളാഴ്ച ഓക്‌സാം പുറത്തുവിട്ട വിശകലനത്തിലാണ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേക്കാളും ദരിദ്രരും ധനികരും തമ്മിലുള്ള അകലം കൂടിയെന്നും വാചകമടിക്കാതെ പ്രവര്‍ത്തിയില്‍ കൂടുതല്‍ വ്യാപൃതരാകണമെന്നും ഡാവോസിലെ സ്വിസ് സ്‌കൈ റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന സംഘടന വ്യക്തമാക്കി. ദശലക്ഷക്കണക്കിന് പേരെയാണ് ദാരിദ്രത്തിൽ പെടുത്തിയിരിക്കുന്നത്. ജനസംഖ്യയിലെ പത്തിലൊന്ന് പേര്‍ക്ക് അന്നത്തിടം കഴിക്കാനുള്ള രണ്ടു ഡോളര്‍ പോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ എക്‌സിക്യുട്ടീവ് വിന്നി ബ്യാന്നിമാ പറഞ്ഞു. 7500 കോടി ഡോളറിന്റെ സമ്പത്തുള്ള മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്പാനിഷ് വ്യവസായിയായ അമാനിഷ്യോ ഒര്‍ട്ടേഗ രണ്ടാമതും അമേരിക്കന്‍ വ്യവസായി വാറെന്‍ ബഫെറ്റ് ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമതുമാണ്.

ആഗോള ജനസംഖ്യയുടെ പകുതി പേരുടെ കൈവശമുള്ളതിന് തുല്യമായ സമ്പത്ത് അതിസമ്പന്നരായ എട്ടു പേരില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇന്ത്യയില്‍ മൊത്തം 84 ശതകോടിശ്വരന്‍മാരുണ്ടെന്നാണ് കണക്ക്. ഏകദേശം 20248 കോടി ഡോളറിന്റെ സമ്പത്ത് ഇവരുടെ കയ്യിലുണ്ട്. 1930 കോടി ഡോളറുള്ള മുകേഷ് അംബാനി, 1670 കോടി ഡോളറുള്ള ദിലീപ് ഷാംഗ്വി, 1500 കോടി ഡോളറുള്ള അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന അതിസമ്പന്നര്‍.

ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തൊഴില്‍ വേതനത്തില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനമുണ്ടെന്നും ഓക്‌ഫോമിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള വേതന വ്യത്യാസം 30 ശതമാനമാണെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button