NewsIndia

ഐ.ഐ.ടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനം

ന്യൂഡൽഹി: ഐഐടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനം.
ഐഐടികളില്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കൂട്ടുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റിയാണ് സംവരണം ഏര്‍പ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.ആകെയുള്ള സീറ്റുകളില്‍ 20 ശതമാനം വിദ്യാര്‍ഥിനികള്‍ക്കായി മാറ്റിവെക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ.

എട്ട് വര്‍ഷത്തേക്ക് സംവരണം നല്‍കുക, അല്ലെങ്കില്‍ 20 ശതമാനമെങ്കിലും പെണ്‍കുട്ടികള്‍ പ്രവേശനം നേടുമ്പോള്‍ സംവരണം ഒഴിവാക്കുക എന്നതാണ് നിര്‍ദേശം.ഈ വര്‍ഷം മുതല്‍ സംവരണം ഏര്‍പ്പെടുത്തണോ അതോ 2018 മുതല്‍ മതിയോ എന്ന് സംയുക്ത പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button