ഖത്തര്‍: ഖത്തറില്‍ കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റത്തിനുള്ള നിബന്ധനകളിൽ മാറ്റം . തൊഴില്‍ മാറുന്ന വ്യക്തി പുതിയ സ്ഥാപനത്തില്‍ നിലവിലെ വിഭാഗത്തില്‍പ്പെട്ട വീസയിലേക്ക് തന്നെ മാറണം എന്നായിരുന്നു നിലവിലെ വ്യവസ്ഥ. ഈ നിബന്ധന ഇപ്പോൾ തൊഴിൽ മന്ത്രാലയം ഒഴിവാക്കി. ഇത് മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ഏറെ ഗുണകരമാകും.
കൂടാതെ അറുപത് വയസില്‍ താഴെയുള്ളവര്‍ക്ക് തൊഴില്‍ മാറ്റത്തിന് അര്‍ഹതയില്ലെന്ന് വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. കരാർ കാലാവധി പൂർത്തിയായ തൊഴിലാളികൾക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ വര്‍ക്കര്‍ നോട്ടീസ് ഉപയോഗിച്ച് പുതിയ തൊഴിലിന് ശ്രമിക്കാവുന്നതാണ്. ഖത്തര്‍ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് വര്‍ക്ക് നോട്ടീസ് ഇ സര്‍വ്വീസ് സേവനം പ്രയോജനപ്പെടുത്താന്‍ തൊഴിലാളികള്‍ക്ക് കഴിയും.
ഖത്തറില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
Post Your Comments