കുന്ദമംഗലം: സംസ്ഥാനത്ത് മൂന്ന് മാസത്തിന് ശേഷം വീണ്ടും ഓൺലൈൻ തട്ടിപ്പ്. കുന്ദമംഗലം വെസ്റ്റ് പിലാശ്ശേരി സ്വദേശിനി ശരീഫയ്ക്കാണ് അക്കൗണ്ടിൽ നിന്നും 40,000 രൂപ നഷ്ടമായിരിക്കുന്നത്. ശനിയാഴ്ച രാവിലെ രാഹുൽ ശർമ്മ എന്നയാൾ ശരീഫയെ വിളിച്ചശേഷം ശരീഫയുടെ അക്കൗണ്ട് നമ്പറും എ.ടി.എം കാർഡിന് പിന്നിലെ ആറക്ക നമ്പറും പറഞ്ഞു. തുടർന്ന് മൊബൈലിൽ വന്ന വൺ ടൈം പാസ്‍വേർഡും ഇയാൾ വാങ്ങി. പിന്നീട് വിവിധ സാധനങ്ങൾ ഓൺലൈനിലൂടെ വാങ്ങിയതായി ഫോണിലേക്ക് സന്ദേശം വരികയായിരുന്നു.
നിമിഷങ്ങൾക്ക് ശേഷം ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തിയ മറ്റൊരാൾ വിളിക്കുകയും തൊട്ട് മുൻപ് ആരെങ്കിലും വിളിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ പണം നഷ്ടപ്പെട്ടതായി പറഞ്ഞതിനെ തുടർന്ന് കാർഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. നാല് തവണയായി 38, 990 രൂപയാണ് പിൻവലിച്ചത്. തുടർന്ന് വീണ്ടും ബാങ്ക് ഉദ്യോഗസ്ഥനെ വിളിച്ച് പരാതി പറഞ്ഞെങ്കിലും പോലീസിൽ പരാതി നൽകാനായിരുന്നു നിർദേശം
Post Your Comments