ഭൂമി ലക്ഷ്യമാക്കി വരുന്ന ഉല്‍ക്കകളേയും, ഛിന്നഗ്രഹങ്ങളേയും ചിന്നഭിന്നമാക്കാനും നീരീക്ഷിക്കാനുമുള്ള നാസയുടെ പദ്ധതിയാണ് നിയര്‍- എര്‍ത്ത് ഒബ്ജെക്ട് ഒബ്സെര്വേഷന് പ്രോഗ്രാം. എന്‍.ഇ.ഒ യെ പോലും അമ്പരിപ്പിച്ചുകൊണ്ട് ഈ ഇടയ്ക്ക് 35 അണുബോംബിന്റെ പ്രഹരശേഷിയുള്ള ഛിന്നഭീമന് ഭൂമിക്ക് തൊട്ടരികെ എത്തി. നാസ യുടെ നിയര്‍- എര്‍ത്ത് ഒബ്ജെക്ട് ഒബ്സെര്വേഷന് പ്രോഗ്രാം 2017 എജി13 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഭീമമെ തകര്‍ത്തിരിക്കുകയാണ്. ജനുവരി ഏഴിനാണ് കാലിഫോര്‍ണിയയിലുള്ള നാസയുടെ കാറ്റലീന സ്കൈ സര്‍വേ യുടെ ടെലിസ്കോപ്പില്‍ 2017എജി13 കുടുങ്ങിയത്. 10 നില കെട്ടിടത്തിന്റെ ഉയരവും, സെക്കന്‍ഡില്‍ 16 കിലോമീറ്റര്‍ വേഗതയും, 700 കിലോടണ്‍ പ്രഹരശേഷിയും ഉള്ളതാണ് ഈ എജി13.
2013 ല്‍ റഷ്യയുടെ ആകാശത്ത് പൊട്ടിത്തെറിച്ച ഛിന്നഗ്രഹത്തിന്റെ പ്രകമ്പനം മൂലം ഒട്ടേറെ വീടുകള്‍ തകരുകയും, ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൂര്യനെ ചുറ്റി ബഹിരാകാശത്ത് അലയുന്ന ഈ ഛിന്ന ഭീമരുടെ വലുപ്പം കിലോമീറ്ററുകളോളം വരും. മഞ്ഞുപാളികളോ, ഖരവസ്തുക്കളോ, ലോഹങ്ങളോ മൂലം നിര്‍മ്മിക്കപ്പെടുന്ന ഈ ഭീമന് ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഭൂമിക്ക് ഭീഷണിയാകുന്നത്.
വലിയ നഗരങ്ങളെ പോലും ഒരു സെക്കന്‍ഡുകൊണ്ട് തകര്‍ക്കാനുള്ള പ്രഹരശേഷി ഛിന്നഭീമര്ക്കുണ്ട്. ഇവ ഭൂമിയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന വിവരം അടുത്തിടെ നാസ പുറത്തുവിട്ടിരുന്നു. നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ക്ക് ഇത്തരം ബഹിരാകാശ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഭരണകൂട പിന്തുണ ഉയര്‍ത്തണമെന്ന് എജി13 ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ 2100 വരെ ഭൂമിയിലേക്ക് ഛിന്നഗ്രഹമോ, ഉല്‍ക്കയോ പതിക്കാനുള്ള സാധ്യത 0.01 മാത്രമാണെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments